12 May, 2026 07:06:29 PM
എം.ജി. സർവകലാശാലയിൽ സൗജന്യ ഓണ്‍ലൈന്‍ തൊഴില്‍ മേള

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ മെയ് മാസത്തില്‍ സൗജന്യ ഓണ്‍ലൈന്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പ്രമുഖ ബേക്കറി പ്രോഡക്ട് സ്ഥാപനത്തിലേക്ക് നടത്തുന്ന ഓണ്‍ലൈന്‍ ഇന്‍റര്‍വ്യൂവില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി അല്ലെങ്കില്‍ മറ്റ് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവര്‍ മെയ് 26-ന് മുന്‍പായി bit.ly/maymccktm എന്ന ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ 0481-2731025, 9495628626.




