22 September, 2021 06:45:23 PM


എ​റ​ണാ​കു​ളവും തി​രു​വ​ന​ന്ത​പു​രവും മുന്നിൽ: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 19,675 പേ​ർ​ക്ക് കോ​വി​ഡ്



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 19,675 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,19,584 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. പു​തി​യ​താ​യി 142 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണം 24,039 ആ​യ​താ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

18,924 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 595 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 52 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നു വ​ന്ന​വ​രാ​ണ്. 104 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 19,702 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,81,195 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

എ​റ​ണാ​കു​ളം 2792, തി​രു​വ​ന​ന്ത​പു​രം 2313, തൃ​ശൂ​ര്‍ 2266, കോ​ഴി​ക്കോ​ട് 1753, കോ​ട്ട​യം 1682, മ​ല​പ്പു​റം 1298, ആ​ല​പ്പു​ഴ 1256, കൊ​ല്ലം 1225, പാ​ല​ക്കാ​ട് 1135, പ​ത്ത​നം​തി​ട്ട 1011, ക​ണ്ണൂ​ര്‍ 967, ഇ​ടു​ക്കി 927, വ​യ​നാ​ട് 738, കാ​സ​ര്‍​ഗോ​ഡ് 312 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന് ജി​ല്ല​ക​ളി​ൽ രോ​ഗം ബാ​ധി​ച്ച​ത്. പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ പ​ത്തി​ന് മു​ക​ളി​ലു​ള്ള 422 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 841 വാ​ര്‍​ഡു​ക​ളാ​ണു​ള്ള​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K