01 April, 2022 10:23:28 AM


പാരസെറ്റമോള്‍ ഉള്‍പ്പെടെ അവശ്യമരുന്നുകളുടെ വില ഇന്ന് മുതൽ വർദ്ധിക്കും



തിരുവനന്തപുരം: അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ – മിനറല്‍ ഗുളികകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ക്ക് വില കൂട്ടി. വില നിയന്ത്രണമുള്ള 872 മരുന്നുകള്‍ക്ക് 10.76% വരെയുള്ള റെക്കോര്‍ഡ് വിലവര്‍ധനയാണ് ഇന്നു നിലവില്‍ വരുന്നത്. പാരസെറ്റമോളിന് ഗുളിക ഒന്നിന് (500 മില്ലിഗ്രാം) 0.91 രൂപയെന്നത് 1.01 രൂപ വരെയാകാം.

ഭൂരിഭാഗം സാധാരണ രോഗങ്ങള്‍ക്കും ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിലെ ഏകദേശം 800 ഷെഡ്യൂള്‍ ചെയ്ത മരുന്നുകളുടെ വില ഏപ്രില്‍ 1 മുതല്‍ 10.7 ശതമാനം വര്‍ദ്ധിക്കും. പനി, അലര്‍ജി, ഹൃദ്രോഗം, ത്വക് രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കി വരുന്ന അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങി 800 ലേറെ മരുന്നുകളുടെ വിലയാണ് വര്‍ധിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K