21 June, 2022 01:16:21 PM


സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണം; പ്രധാന മന്ത്രിക്ക് കത്തയച്ച് സ്വപ്‍ന സുരേഷ്



കൊച്ചി: ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് സ്വർണക്കടത്തെന്ന് സ്വപ്ന സുരേഷ്. സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്വർണക്കടത്ത് കേസിൽ പ്രധാനപങ്കുവഹിച്ചത് എം ശിവശങ്കർ ആണ്. രഹസ്യമൊഴിയുടെ പേരിൽ തന്നെയെയും അഭിഭാഷകനെയും സർക്കാർ ദ്രോഹിക്കുന്നുവെന്ന് സ്വപ്ന ആരോപിച്ചു. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും സ്വപ്ന സുരേഷ് കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‍ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കള്ളപ്പണ കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ മൊഴി നൽകിയതിലുള്ള വിരോധം കാരണമാണ് കേസെടുത്തതെന്നാണ് സ്വപ്‍നയുടെ വാദം.

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്സ്മെന്‍റിന് നൽകാൻ കോടതി ഉത്തരവായിരുന്നു. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇ ഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിർത്തില്ല. തുടർന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ മൊഴികളിൽ ഒന്ന് ഇഡിയ്ക്ക് നൽകാൻ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്. ഡോളർ കടത്ത് കേസിൽ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി ഹർജിയിൽ കസ്റ്റംസ് വിശീദകരണം കേട്ട ശേഷം തീരുമാനമെടുക്കാമമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹർജി നാളെ പരിഗണിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K