24 September, 2019 03:36:44 PM


'രഹസ്യഭാഗത്ത് മുളക് പൊടി തേച്ചു പീഡനം... അവരൊക്കെ മീടൂ പറയാന്‍ തുടങ്ങിയാല്‍...'; ചര്‍ച്ചയായി കല ഷിബുവിന്‍റെ കുറിപ്പ്



കൊച്ചി: ധൈര്യമുള്ള സ്ത്രീകളെ അഹങ്കാരികളായി ചിത്രീകരിക്കുന്ന പതിവ് സോഷ്യല്‍ മീഡിയയില്‍ കൂടുതലായി കാണപ്പെടുന്നുവെന്ന കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല ഷിബുവിന്‍റെ പോസ്റ്റ് ചര്‍ച്ചയാകുന്നു. പലപ്പോഴും തനിക്ക് മുന്നില്‍ വരുന്ന കേസുകളെ കുറിച്ചും മറ്റ് സംഭവങ്ങളെ കുറിച്ചും കല ഷിബു പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ ചര്‍ച്ചയാകാറുണ്ട്. സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളും യാതനകളും വിവരിക്കുന്നതാവും കലയുടെ കുറിപ്പ്. ഇത്തരത്തില്‍ ഫേസ്ബുക്കിലെ കലയുടെ പുതിയ കുറിപ്പും വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.  


ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം;


ആരാണ് ഫെമിനിച്ചിക്കൾ???

കൂട്ടുകാരി അസ്സലായി എഴുതും

പക്ഷെപുറംലോകത്തെ കാണിക്കാൻ പേടി ആണ്...
ഇനി , എഴുതിയാലോ ,
അത് അപരനാമത്തിൽ..
സ്വന്തം പേരിൽ എഴുതിക്കൂടെ എന്ന് ചോദിച്ചപ്പോൾ , ഞെട്ടി...!
കൈ കൂപ്പി..
അയ്യോ..ഓർക്കാൻ വയ്യ...
ഒരു ചെറിയ കഥ എഴുതി ഇട്ടത് കുടുംബ ജീവിതത്തിനെ ചില്ലറ അല്ല ഉലച്ചത്..
അതിന്റെ ഒരു ഭാഗത്തു ലൈംഗികത എന്നൊരു വാക്ക് കുറിച്ച് പോയി..
ഭാര്തതാവിന്റെ വിദേശത്തുള്ള കൂട്ട്കാർ ,
എടാ നിന്നെ കൊണ്ട് അവൾക്കു ഇപ്പോൾ പോരാ അല്ലെന്നു അയച്ച മെസ്സേജ് കിറു കൃത്യം എന്റെ ഭാര്തതാവിന്റെ ആണത്തത്തിൽ ചെന്ന് തട്ടി..
യാതൊരു യുക്തിയും ബോധവുംഇല്ലാത്ത ഒരുത്തൻ വിചാരിച്ചപ്പോൾ ഞങ്ങളുടെ കുടുംബ ജീവിതം ഒന്ന് കുലുങ്ങി..

അവന്റെ കുരുട്ടു ബുദ്ധിയിൽ നിന്നും വരുന്ന വളിച്ച തമാശകൾ എന്റെ ഭാര്തതാവിനു ഈഗോ കൂട്ടി...

ഇനി വയ്യ...
ഒരു പരീക്ഷണം..
എന്നാൽ എഴുതാതെ ഇരിക്കാനും വയ്യ...!
എത്ര സ്ത്രീകൾ ഇതു പറയാറുണ്ട്...

സാഹിത്യം കൊണ്ട്അമ്മാനമാടാൻ എല്ലാ വ്യക്തികൾക്കും സാധിക്കില്ല..

പക്ഷെ ചിന്തിക്കാൻ അറിയാവുന്ന ഒരാൾക്ക് എഴുതാം...

അക്ഷരം മറക്കുന്നില്ല എങ്കിൽ
ഭാഷ അറിയാമെങ്കിൽ ,
ആർക്കും എഴുതാം...
ഹൃദയത്തോട് ചേർത്ത് വെച്ച് വായിക്കാൻ സാധാരണ ഭാഷ ആണ് എളുപ്പം..
മനസ്സു കൊണ്ട് എഴുതുമ്പോൾ ,
ഓരോരുത്തരും ഇതെന്റെ അനുഭവം ആണല്ലോ എന്നോർക്കും..

എല്ലാവരും തന്നെ പലതരം പ്രശ്നങ്ങളിൽ ആണല്ലോ എന്ന് കാണുമ്പോൾ..

സ്വന്തം പ്രശ്നത്തെ കാൾ ചുറ്റിലും ഉള്ളവർക്ക് പ്രതിസന്ധികൾ ഉണ്ട് എന്ന് തിരിച്ചറിയുമ്പോൾ..
ജീവിതം തീർന്നു എന്ന ഇടത്ത് നിന്നും ഉയർത്തെഴുനേൽക്കാൻ സാധിച്ചാലോ..
ആരോടും പറയാതെ വീർപ്പു മുട്ടുന്ന ദുരിതങ്ങൾക്ക് ഒരു ആശ്വാസം,..

ഫേസ് ബുക്കിലെ ഒരു സ്ത്രീ , നിരന്തരമായി മെസ്സേജുകൾ അയക്കുമായിരുന്നു..
വളരെ നല്ല മെസ്സേജുകൾ..
അകമേ അയക്കുന്ന മെസ്സേജും പുറമെ ഇടുന്ന കമ്മെന്റുകളും തമ്മിൽ ഒരു ചേർച്ച കുറവ്..
അതിന്റെ വിശദീകരണം അവരിങ്ങനെ ആണ് പറഞ്ഞത്..
എനിക്ക് ആണുങ്ങളെ പേടി ആണ്...
സ്വന്തം അസ്തിത്വത്തെ കൃത്രിമമായി ചായം പൂശുക !!
അതാണോ വേണ്ടത്,..,?
ഭയമാണോ വേണ്ടത്
ബഹുമാനമല്ലേ...!?
പരസ്പര ബഹുമാനം,...

നട്ടെല്ലുള്ള ആണുങ്ങളെ കണ്ടു വളർന്നത് കൊണ്ടാകാം..

ഈ ലോകത്തു ഇറങ്ങി നടക്കാൻ , ഇഷ്‌ടമുള്ളത് ചെയ്യാൻ ,മനസ്സിൽ വരുന്നത് കുറിയ്ക്കാൻ ഭയം തോന്നാറില്ല...

ആണായി പിറന്നവൻ പെണ്ണിനെ ചേർത്ത് വെയ്ക്കും...
തിരിച്ചു അവളും അവനെ മാനിക്കും...
അതാണ് പരിചയിച്ച സ്ത്രീ പുരുഷ ബന്ധം..
വ്യക്തിപരമായി ചില പ്രശ്നങ്ങൾ നേരിട്ട സമയങ്ങളിൽ, ആരോരും അല്ലാത്ത, കണ്ടിട്ട് പോലുമില്ലല്ലോ എന്നു അത്ഭുതപെടുന്ന ആൺസുഹൃത്തുക്കൾ തന്ന പിന്തുണ മറക്കാൻ ആകില്ല... .
മറ്റൊരു ദുരുദ്ദേശവും ഇല്ല, സഹോദരൻ ആയി കണ്ടോ എന്ന് പറഞ്ഞവർ... ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്തവർ..
എന്റെ,
കണ്ണ് നിറഞ്ഞു പോയത് അവർ കണ്ടിരിക്കില്ല... കൈ കൂപ്പി പോയത് അറിഞ്ഞിരിക്കില്ല..

സ്ത്രീ എന്നാൽ,

ശരീരത്തിന് അപ്പുറം മനസ്സുണ്ടെന്നു കാണുന്ന നല്ല പുരുഷന്മാർ..

എന്തെങ്കിലും ഒരു അനുഭവ കുറുപ്പ് എഴുതിയിട്ടാൽ ,
അത് ഓൺലൈൻ മീഡിയ പ്രസിദ്ധീകരിച്ചാൽ ,
കീഴെ വരുന്ന പ്രതികരണങ്ങൾ സത്യത്തിൽ നോക്കാറില്ല...
ഇങ്ങനെ എഴുതിയത് കൊണ്ട് എന്ത് മെച്ചം എന്ന് ചോദിക്കാൻ പ്രേരിപ്പിക്കുന്ന പുരുഷന് പിന്നിൽ മ്ലേച്ഛമായ ഒരു സ്ത്രീ മനസ്സ് ഉറപ്പായും ഉണ്ട്..എന്റെ
അനുഭവം അതാണ്...

ഒന്ന് വായിച്ചാൽ , രണ്ടു വരി എഴുതിയാൽ ഉണ്ടാകുന്ന അവ്യാഖ്യേയങ്ങളായ അനുഭൂതികളാണ് മനസ്സിന്റെ പിരിമുറുക്കങ്ങൾ അയച്ചു വിടുന്നത്..

മനുഷ്യനാണോ നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഒരേ പോലെ നേരിടേണ്ടി വരും..

വിദേശ രാജ്യങ്ങളിലെ പോലെ പ്രായപൂർത്തി ആയ ഉടനെ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയാക്കണം..

KELSA യുടെ പാനലിൽ ഞാൻ അമൃത ടീവിയിലും കൈരളി ചാനലിലും ജഡ്ജിങ് പാനലിൽ ഉണ്ടായിരുന്നു..
അന്ന് അവിടെ വന്ന ഒരു കേസ്..
അതിൽ ക്യാമറ OFF ചെയ്തു ഞങ്ങൾ കണ്ട ഭയാനകമായ രീതിയിൽ മരുമകളുടെ ശരീരത്തിൽ അമ്മായിഅമ്മ ചെയ്തു കൂട്ടിയ പീഡനങ്ങൾ..

ആ കുട്ടി പാനലിന്റെ മുന്നില് തികഞ്ഞ ധൈര്യവതിയായി കാണപ്പെട്ടു..

ചോദിക്കാതിരിക്കാൻ ആയില്ല..
എന്ത്‌ കൊണ്ട് ഇത്രയും പ്രതികരണം ഉള്ളിൽ ഉണ്ടായിട്ടും സഹിച്ചു എന്ന്..
നിങ്ങളൊക്കെ കൂടെ ഉണ്ടല്ലോ ഇപ്പൊ എന്നായിരുന്നു മറുപടി..
രഹസ്യഭാഗത്ത് മുളക് പൊടി തേച്ചു പീഡനം നടത്തിയിട്ടു പോലും അവൾക്കു ശബ്ദം ഇല്ലാതായി പോയി എന്നത് ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം ആണ്..
സ്ത്രീസഹജമായ ആശങ്ക , വ്യഥ എന്നത് ഒരു പരിമിതി ആണ് ഏത് തരത്തിലെ അതിജീവനത്തിനും....
മുഖം മൂടിയ്ക്കുള്ളിലെ ശാപം കിട്ടിയ ജീവിതം അസഹനീയം ആണ്, അവനവനു തന്നെയും മറ്റുള്ളവർക്കും..
ഷേക്‌സ്‌പിയർ പറഞ്ഞത് പോലെ,
വാളിന്റെ അറ്റത് പോലും ഇത്രയും മൂർച്ച ഉണ്ടാകില്ല..
ഒരു സ്ത്രീയുടെ അസൂയയ്ക്കും കുശുമ്പിനും മുന്നില്..
പൂജപ്പുര ജയിലിൽ പ്രൊജക്റ്റ്‌ ചെയ്തിരുന്ന സമയത്തു,
ഭാര്തതാവിന്റെ അനിയന്റെ കുഞ്ഞിനെ തലയ്ക്കു അടിച്ചു കൊന്ന ഒരുവളെ കണ്ടു..
അനിയന്റെ ഭാര്യയോട് തോന്നിയ അസൂയ..
മാനസികമായ അസുഖത്തെ എളുപ്പം ചികിൽസിക്കാൻ കഴിയും..
ഇത്തരം കുന്നായ്മയുടെ ആഴം ഭയാനകമാണ്...

തലയ്ക്കു അടിച്ചു തീർക്കാൻ തോന്നുന്ന അസൂയയും കുശുമ്പും,
ഒരു സ്ത്രീയ്ക്ക്, അവളുടെ വർഗ്ഗത്തിൽ തന്നെ ഉള്ള മറ്റൊരുവളോട് മാത്രേ തോന്നൂ..
ആ ദുരവസ്ഥ പിന്നീട് മാനസികമായ പ്രശ്നത്തിലേക്ക് നയിക്കുകയും ചെയ്യും..
സ്വയം തിരിച്ചറിഞ്ഞു മുന്നോട്ടു സധൈര്യം വരിക..
സ്വയം പൊങ്ങച്ചം പറയുമെങ്കിലും ഒന്നും ചെയ്യാനാകാതെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നവർ.. അവരെ കണ്ടിട്ടുണ്ടോ? അവരാൽ
ഫേസ്ബുക്കിൽ തട്ടിപ്പിനും വഞ്ചനയ്ക്കും ഇരയായ ആണുങ്ങൾ എത്രയോ ഉണ്ട്.. കഷ്ട്ടപെട്ടു
ജോലി ചെയ്തു കുടുംബം പോറ്റുന്ന അവരെ ചൂഷണം ചെയ്ത എത്രയോ മാന്യവനിതകൾ കുല സ്ത്രീ മുഖത്തോടെ ജീവിക്കുന്നു.
പ്രതികരിച്ചാൽ, പീഡനം ആകുമെന്ന് ഭയന്നു കേസിനു പോകാതെ ഒതുങ്ങുന്ന എത്രയോ പുരുഷന്മാർ..
സ്വന്തം കുടുംബത്തെ മറന്നു ഇത്തരം സ്ത്രീകളുടെ ചൂഷണത്തിന് ഇര അകപ്പെട്ട, ഇപ്പോഴും ഇരയാകുന്ന ആണുങ്ങളെ ഓർത്തു സങ്കടം...
അവരൊക്കെ ഒന്ന് ME TOO # പറയാൻ തുടങ്ങിയാൽ, എത്ര പെൺമുഖമൂടികൾ അഴിഞ്ഞു വീഴും..
ഇതില് ഒന്നും പെടാതെ ജീവിതം അദ്ധ്വാനിച്ചു കൊണ്ട് പോകുന്ന നട്ടെല്ലുള്ള പെണ്ണുങ്ങളെ, പ്രതികരിക്കുന്നവളെ
അപഥസഞ്ചാരിണി എന്ന് പറയുന്നതിന് പകരം ,
ആണ് *ഫെമിനിച്ചി *എന്ന് ചിലർ വിശേഷിപ്പിക്കുന്നത്... !!!
കുടുംബത്തിലെ പെണ്ണുങ്ങൾ നല്ല എട്ടിന്റെ പണി കൊടുത്ത വിരുതന്മാർക്ക് സമൂഹത്തിലെ മറ്റു സ്ത്രീകളെ കാണുമ്പോൾ ഉണ്ടാകുന്ന ഒരു ചൊറിച്ചിൽ..!
അത്രേയുള്ളു..!!
സ്ത്രീത്വത്തെ
ചുട്ടുപൊള്ളിക്കുന്ന പരാമർശങ്ങളും പ്രതികരണങ്ങളും അതിന്റെ പ്രതിഫലനം ആണ്...
അതിന്റെ പേരിൽ പുരുഷ സമൂഹത്തിനെ മുഴുവൻ ഭയക്കുന്നത് എന്തിനു..!!?
ഓരോ ചെറിയ കുറിപ്പിനും
സ്നേഹത്തിന്റെ ഊഷമളതയിൽ ചാലിച്ച എത്രയോ നല്ല വാക്കുകൾ അയക്കുന്ന പുരുഷ സ്നേഹിതന്മാർ ഉണ്ട്..
എത്ര നല്ല പിന്തുണ നൽകുന്നവർ..
എന്തൊരു ബഹുമാനമാണ്, അവരോടു തോന്നാറ്... അത് പോലെ,
സ്ത്രീ ശാക്തീകരണത്തിന്റെ ആളെന്ന പറയുന്നവളും കുലസ്ത്രീ പട്ടത്തിന് അർഹത ഉള്ളവളും ഒക്കെ പുറകിൽ നിന്നും കുത്തട്ടെ..!
അക്ഷരം പൊന്നാക്കാൻ അറിയുന്നവർ എഴുതി തെളിയട്ടെ..
വായിക്കട്ടെ , ഞങ്ങൾ ,....
നല്ല വെളിച്ചത്തിൽ കിടക്കുന്ന കയറിനെ ആരും
പാമ്പെന്നു തെറ്റിദ്ധരിക്കില്ല....
എഴുതി, ഇടുമ്പോൾ പോസിറ്റീവ് ആയി വരുന്ന കമന്റ്സ് നെഞ്ചോടു ചേർക്കുക..
മറ്റത് നമ്മുക്കുള്ളതല്ല.. അതവർ തന്നെ കയ്യിൽ പിടിച്ചോട്ടെ..
മോശം കമന്റ്സ് ചൂണ്ടി കാണിച്ചു തരുന്ന ബന്ധുക്കളും സുഹൃത്തുക്കളും അവരെക്കാൾ അപകടകാരികൾ ആണ്.. അവിടെ നിശ്ശബ്ദമായി ഇരുന്നാൽ മതി..
ഏശുന്നില്ല എന്ന് കാണുമ്പോൾ പിൻവലിഞ്ഞോളും..



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K