19 January, 2020 07:32:58 PM


ഭരണങ്ങാനത്ത് ദമ്പതികള്‍ക്ക് മര്‍ദ്ദനം



ഭരണങ്ങാനം: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഒരു സംഘം പറപ്പള്ളില്‍ റിട്ട അധ്യാപിക പത്മകുമാരിയമ്മയ്ക്കും ഭര്‍ത്താവിനും നേരെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ ആക്രമണം അഴിച്ചുവിട്ടത്. 


പത്മാവതിയമ്മയെ ആക്രമിക്കുകയും മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കൃഷികള്‍ നശിപ്പിക്കുകയും സ്ഥലം കയ്യേറുകയും ചെയ്ത വിവരമറിഞ്ഞ് എത്തിയ ഭര്‍ത്താവിന് നേരെയും ആക്രമണം ഉണ്ടാവുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ വാഹനം അടിച്ചുതകര്‍ക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് സിം കാര്‍ഡ് നശിപ്പിക്കുകയും ചെയ്ത ഇവര്‍ ഇദ്ദേഹത്തെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയും ചെയ്തുവത്രേ. അവശനിലയിലായ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K