14 October, 2026 09:55:12 AM


തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി; 4 പേർക്ക് പരിക്ക്



തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ച് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ വാഹനാപകടം. മദ്യപിച്ചയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ച പൊലീസ് വാഹനത്തിന് പിന്നിലേക്ക് അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തിൽ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. പൊലീസ് വാഹനത്തിലുണ്ടായിരുന്ന ലീന എന്ന പൊലീസുകാരി, സ്റ്റേഷന് പുറത്തുണ്ടായിരുന്ന എബിൻ (19), ഗൗതം (19) എന്നിവർക്കാണ് പരിക്കേറ്റത്. പിക്കപ്പ് വാൻ ഓടിച്ചിരുന്ന ഡ്രൈവർ നിധിൻ രാജ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928