28 May, 2020 10:31:00 AM


ഓടിപി എന്നാ കാളവണ്ടിയിൽ ആണോ വരുന്നേ? - ബവ്കോ ആപ്പിനെതിരെ 'പൊങ്കാല'



കോട്ടയം: മദ്യം ബുക്കുചെയ്യുന്നതിനുള്ള ബവ്കോ ആപ്പ് പ്ലേസ്റ്റോറിലെത്താൻ വൈകിയതോടെ ഡെവലപ്പർമാരുടെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാലയും ട്രോൾ അഭിഷേകവും. ആപ്പ് ഡൌണ്‍ലോഡ് ചെയ്യാനാവാതെ വന്നതും ബുക്കിംഗ് നടത്താന്‍ പലവട്ടം ശ്രമിച്ചിട്ടും ഓടിപി ലഭിക്കാതെ വന്നതും മൂലം മദ്യം മേടിക്കാനാവാതെ വന്നതിലുള്ള രോഷം ഇവരുടെ പേജിലെ കമന്‍റുകളില്‍ പ്രതിഫലിക്കുന്നു.


'#BevQ ആപ്പിൽ മദ്യം ബുക്ക് ചെയ്യാനുള്ള OTPക്ക് വേണ്ടി ദാഹിക്കുന്ന കുഞ്ഞാടുകൾ ഫെയർകോഡ് മൊയലാളീന്‍റെ ഫെയിസ്ബുക്ക് പേജിൽ മൂപ്പരുടെ മുതുമുത്തച്ഛന്മാരെ വരെ സ്മരിക്കുന്നുണ്ട്' എന്നാണ് പ്രമുഖ അഭിഭാഷകന്‍ അഡ്വ.ശ്രീജിത് പെരുമന അഭിപ്രായപ്പെട്ടത്. 5200നുമേല്‍ കമന്‍റുകളാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍  ഫെയര്‍കോഡ് ടെക്നോളജീസിന്‍റെ ഫേസ്ബുക്ക് പേജിലെത്തിയത്.


ഇതിനിടെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷനേതാവിന് ഉപദേശം നല്‍കിയവരുമുണ്ട്. ബിടെക് തട്ടി മുട്ടി പാസ്സ് ആയി സ്റ്റാര്‍ട്ടപ് നടത്തുന്ന തരികിട മലയാളികളെ ഏല്പിക്കാതെ ആപ്പ് ഉണ്ടാക്കാൻ പണി അറിയാവുന്ന അമേരിക്കകാരന്‍റെ sprinkler കമ്പനിയെ ഏൽപ്പിക്കുന്നത് എന്തിനാണ് എന്ന് ഇപ്പോ മനസ്സിലായോ എന്നാണ് രമേശ് ചെന്നിത്തലയോട് ചോദിക്കുന്നത്.


ഫേസ്ബുക്ക് പേജില്‍ കണ്ട രസകരമായ ചില കമന്റുകൾ ഇങ്ങനെ ..


Nithin S Kaimal - നിന്നെ കൊണ്ട് ഇതിന് ഒന്നും കൊള്ളില്ല എന്ന് നീ വീണ്ടും വീണ്ടും തെളിയിക്കുവാണല്ലോ വിജയ

Vishnu M R - വീടിനു വെളിയിൽ ഒന്നു ഇറങ്ങി നിക്കണോ.രാത്രി ആയതുകൊണ്ട് ഇനി വീട് കണ്ടുപിടിക്കാൻ പറ്റാതെ നിക്കുവാണെങ്കിലോ otp

Sreejith G Thrikkovil - Otp എന്നാ കാളവണ്ടിയിൽ ആണോ എറണാകുളത്തു നിന്നു വരുന്നേ

Nithin S Kaimal - Otp എന്തിയെടാ മരത്തലയന്മാരെ നിന്നെ കൊണ്ടൊക്കെ വല്ലോം നടക്കുമോ

Vishnu M R - സത്യം പറയെടാ, otp വിടുന്ന സൂത്രം നീ ആപിൽ വെച്ചാരുന്നോ....

Jinesh Tharayil - കാത്തിരിക്കാൻ ആരുമില്ലാത്ത എനിക്ക് നിങ്ങൾ കാത്തിരിപ്പിന്റെ വില മനസിലാക്കി തന്നു. ഒടുവിൽ നിങ്ങൾ ആ കാത്തിരിപ്പിന് വിരാമമിട്ട് എനിക്ക് ടോക്കണും തന്നു, ഈ ഉപകാരങ്ങൾക്ക് ഒക്കെഉള്ള പ്രത്യുപകാരം എന്ത് ചെയ്യണമെന്ന് അറിയില്ല, എന്റെ കയ്യിൽ നിങ്ങൾക്ക് തരാൻ നന്ദി മാത്രമേ ഒള്ളൂ.നന്ദി നന്ദി നന്ദി

Anwin Joseph - ഒരു കുടുസു മുറിയിൽ ഒരു കമ്പ്യൂട്ടർ ഉം വച്ചു നടത്തുന്നതാണ് ഈ കമ്പനി. അത് നേരത്തെ ന്യൂസ്‌ ഇൽ കണ്ടു. അവർക്കു എങ്ങിനെ ഈ app ഉണ്ടാക്കാൻ ഗവണ്മെന്റ് ന് approval കിട്ടി എന്നുള്ളത് സംശയാസ്പദമായ കാര്യം ആണ്. ആരുടെ എങ്കിലും കുഞ്ഞമ്മേടെ മോന്റെ ആവും. പണി അറിയാവുന്നവർ ആണേൽ പണ്ടേ എല്ലാം ok ആയേനേ

Sreesankar RK - ടോക്കൺ എടുത്ത് വച്ചേക്കണേന്ന് പറഞ്ഞ് ഉറങ്ങാൻ പോയ അച്ഛനോട് നാളെ രാവിലെ ടോക്കണുമില്ല ആപ്പുമില്ല എന്ന് പറയുന്നതോർത്ത് ചങ്ക് തകർന്നിരിക്കുകയായിരുന്നു... നന്ദി.... കോടി നന്ദി.

Lucky Stra - എന്തൊക്കെ തള്ളായിരുന്നു....10 ലക്ഷം പേർ ഒരുമിച്ചു കേറിയാലും ഒരു ചുക്കും സംഭവിക്കില്ല....മലപുറം കത്തി, അമ്പും വില്ലും ...

Nishanth Krishna - ആപ്പിന് വേണ്ടി ഒരു മാസത്തോളം കാത്തിരുന്നില്ലേ..OTPയ്ക്ക് വേണ്ടി ഒരാഴ്ച പോലും കാത്തിരിയ്ക്കാൻ വയ്യേ? എന്ന്, നിങ്ങളുടെ ഫെയർകോഡ് ടെക്‌നോളജീസ് 

Salesh Augustyn - ഊരാളുങ്കൽ സൊസൈറ്റിയെ ആപ്പുണ്ടാക്കാൻ ഏല്പിച്ചിരുന്നെങ്കിൽ അവർ ജെസിബി കൊണ്ട് മാന്തിയിട്ടായാലും OTP ഒപ്പിച്ച് തന്നേനേ.. ഉടായിപ്പ് കമ്പനീം പൂട്ടി വല്ല കാന കഴുകാനും പോടേയ് 

Bala Krishnan Cherlimkal - അത്യാവശ്യം കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള കൊച്ചിയിലെ ഏതെങ്കിലും. തട്ടുകടക്കാരനെ ഏല്പിച്ചിരുന്നെങ്കിൽ ആപ് എപ്പോഴേ റെഡിയായിരുന്നേനെ... ഇത് 3G എന്നാ തോന്നുന്നെ.

Raj Nair - കാസർഗോഡ് ബുക്ക് ചെയ്താൽ തിരുവനന്തപുരത്ത് കുപ്പി കിട്ടിയാലും ഞാൻ പോയി വാങ്ങാം,,, പൊന്ന് ചേട്ടന്മാരെ OTP തരാമോ?

ജോസഫ് നായർ - എന്റെ പൊന്നു രമേശ് ചെന്നിത്തല അണ്ണാ.... ഇപ്പോ മനസ്സിലായോ B.tech തട്ടി മുട്ടി പാസ്സ് ആയി startup നടത്തുന്ന തരികിട മലയാളികളെ ഏല്പിക്കാതെ app ഉണ്ടാക്കാൻ പണി അറിയാവുന്ന അമേരിക്കകാരന്റെ sprinkler കമ്പനിയെ ഏൽപ്പിക്കുന്നത് എന്തിനാണ് എന്ന്...

Nikhil Pushkaran - OTP പോസ്റ്റ് ഓഫീസ് വഴിയാണോ വരുന്നത്?
Vishnu Raj Kaimathu - ആ അക്ഷയയിലെ പെണ്ണിനോട് പറഞ്ഞിരുന്നേ ഇപ്പൊ, ആപ്പ് അല്ല ആധാരം വരെ വേറെ കിട്ടിയേനെ....



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K