14 December, 2021 11:14:04 AM


കോന്നി കല്ലേലി കാവിൽ 999 മലകളുടെ മലക്കൊടി ദർശനം ധനു ഒന്ന് മുതൽ പത്ത് വരെ



പത്തനംതിട്ട : കിഴക്ക് ഉദിമലയേയും പടിഞ്ഞാറ് തിരുവാർ കടലിനെയും സാക്ഷി വെച്ച് അച്ചൻ കോവിലിനെയും ശബരിമലയെയും ഉണർത്തിച്ച് കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) ധനു മാസം ഒന്ന് മുതൽ പത്ത് വരെ 999 മലകളുടെ മലക്കൊടി ദർശനം നടക്കും.


ധനു ഒന്നിന് രാവിലെ 5 മണിയ്ക്ക് മല ഉണർത്തൽ, കാവ്‌ ഉണർത്തൽ, താംബൂല സമർപ്പണം, തുടർന്ന് കരിക്ക് പടേനിയോടെ മലക്കൊടി എഴുന്നള്ളിച്ച് പ്രത്യേക പീഠത്തിൽ ഇരുത്തും. ധനു പത്ത് വരെ മലക്കൊടിയ്ക്ക് മുന്നിൽ നാണയപ്പറ, മഞ്ഞൾ പറ, നെൽപ്പറ എന്നിവ ഭക്തജനതയ്ക്ക് സമർപ്പിക്കാം എന്ന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K