14 February, 2022 09:17:08 AM


എം സി റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു



അടൂർ: എം സി റോഡിൽ പന്തളത്തിനും അടൂരിനും മദ്ധ്യേ മിത്രപുരത്തിനു സമീപം ഇന്നലെ രാത്രി പത്തരയോടെ ഇരുചക്ര വാഹനങ്ങൾ കൂട്ടിമുട്ടി ഒരാൾ മരിച്ചു. ഏനാത്തു സ്വദേശി സജി (40) ആണ് മരിച്ചത്. അപകടം നടന്നയുടൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K