28 March, 2022 05:54:04 PM


നിര്‍ത്തിയിട്ട സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ച് ഭാര്യ മരിച്ചു; ഭര്‍ത്താവിന് ഗുരുതര പരുക്ക്



അടൂര്‍: എംസി റോഡില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ച് 35കാരി മരിച്ചു. ഏനാത്ത് പുതുശേരി ഭാഗം ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നിലാണ് കാറിടിച്ചത്. അപകടത്തില്‍ വടക്ക് അമ്പലവിള പടിഞ്ഞാറ്റേതില്‍ രാജേഷിന്‍റെ ഭാര്യ സിംലയാണ്(35) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര ഭാഗത്ത് നിന്നുവന്ന കാറാണ് ബൈക്കില്‍ ഇടിച്ചത്. റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇവര്‍ സംസാരിക്കുന്നതിനിടെയായിരുന്നു അപകടം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K