31 July, 2022 08:01:08 PM


കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത യുവതിയെ ശല്യം ചെയ്തയാൾ അറസ്റ്റിൽ



വൈക്കം: ബസിൽ യാത്ര ചെയ്ത യുവതിയെ ശല്യം ചെയ്തയാൾ അറസ്റ്റിൽ. ചെങ്ങന്നൂർ ബുധനൂർ എണ്ണക്കാട് മുഴങ്ങിൽ വീട്ടിൽ ശാന്തകുമാരൻ നായർ മകൻ  പ്രസന്നകുമാർ (47) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം വൈറ്റിലയിൽ നിന്നും കോട്ടയത്തേക്ക് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്ത യുവതിയെയാണ് പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്ത പ്രസന്നകുമാർ കയറി പിടിച്ചത്.


യുവതി ബഹളം വെച്ചതിനെ  തുടർന്ന് ബസ് ജീവനക്കാർ കടുത്തുരുത്തി പോലീസിൽ വിവരം അറിയിക്കുകയും പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. കടുത്തുരുത്തി സബ് ഇൻസ്പെക്ടർ വിനോദ് എ.ഡി, എ.എസ്.ഐ മാരായ  റെജിമോൻ സി.റ്റി,, ബാബു പി.എസ്,സന്ധ്യ പി. എസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K