21 November, 2026 10:59:45 AM


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളില്‍ കരട് കുറ്റപത്രം തയ്യാറാക്കി



തിരുവനന്തപുരം: മുൻ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ട് ബലാത്സംഗ കേസുകളിലും പ്രത്യേക അന്വേഷണ സംഘം (SIT) കരട് കുറ്റപത്രം തയ്യാറാക്കി. ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നിയമോപദേശം ലഭിച്ചതിന് ശേഷമായിരിക്കും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക. കേസുകളിലെ അന്വേഷണം പൂർത്തിയായതായി എസ്.ഐ.ടി വ്യക്തമാക്കി.

തിരുവനന്തപുരം സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി വിവിധ ഫ്ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച് പീഡിപ്പിച്ചെന്നതാണ് ആദ്യ കേസ്. ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നേരത്തെ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. ബെംഗളൂരുവിൽ പഠിക്കുന്ന മറ്റൊരു യുവതിയെ നാട്ടിലേക്ക് വരുന്ന വഴി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് രണ്ടാമത്തെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939