26 November, 2026 01:50:31 PM
പരതൂര്‍ സ്‌കൂളിലെ വെടിവെപ്പ്; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

പാലക്കാട്: തൃത്താല പരതൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വെടിവെപ്പ് കേസില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഡിസംബര്‍ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലേക്കാണ് മാറ്റിയത്. കുട്ടിയുടെ ശരീരത്തില്‍ തറച്ച വെടിയുണ്ട കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇന്ന് തൃത്താല പോലീസ് ശേഖരിക്കും. വെടിയേറ്റ കുട്ടി ഒരു ദുവസം കൂടി സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
കേസില്‍ തോക്ക് കൈവശം വച്ചതിനെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കുകയാണ് പോലീസ്. കുട്ടിയുടെ കയ്യിലുണ്ടായിരുന്നത് ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കാണെന്ന് പോലീസ് കണ്ടെത്തി. തോക്ക് കൈവശം വെച്ച വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാവിനെതിരെയാണ് പോലീസ് കേസെടുത്തത്. പരതൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയുണ്ടാകും.




