22 November, 2026 08:01:48 PM


മലപ്പുറത്ത് 70 കാരൻ 10 വയസ്സുകാരിയെ പീഡിപ്പിക്കുന്നത് ഒളിച്ചിരുന്ന് മൊബൈലിൽ പകർത്തി; 46 കാരൻ അറസ്റ്റിൽ



വണ്ടൂർ: മലപ്പുറത്ത് 70 കാരൻ 10 വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈലിൽ പകർത്തിയ കേസിൽ 46 കാരൻ അറസ്റ്റിൽ. ദൃശ്യങ്ങൾ പർത്തിയ ശേഷം ഇയാൾ തന്റെ ഫോണിൽ സൂക്ഷിക്കുകയായിരുന്നു. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി വട്ടപ്പറമ്പിൽ നൗഫനിലെയാണ് വണ്ടൂർ സി.ഐ. ഇ. ഗോപകുമാർ അറസ്റ്റ് ചെയ്തത്. എടവണ്ണ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ ഏപ്രിലിൽ ആണ് കേസിന് ആസ്പദമായ സംഭവം. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശിയായ മുരുകലയാ വീട്ടിൽ വിജയകുമാർ ആണ് പത്തു വയസ്സുകാരിയെ കളിപ്പാട്ടങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ച് വീടിൻ്റെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ പോയി ലൈംഗികമായി പീഡിപ്പിച്ചത്. വിജയകുമാറിന്റെ അയൽവാസിയായ നൗഫൽ വിജയകുമാർ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടിരുന്നു.

തുടർന്ന് ഇയാൾ ഒളിച്ചിരുന്ന് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തിറിഞ്ഞത്. തുടർന്ന് വിജയകുമാറിനെ കഴിഞ്ഞ 11ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ റിമാൻഡിൽ ആണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പോലീസ് നൗഫൽ ദൃശ്യങ്ങൾ പകർത്തിയ വിവരം അറിയുന്നത്. പോലീസ് പ്രതിയുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. പ്രതി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945