11 November, 2026 11:55:51 AM


കണ്ണൂരില്‍ അസം സ്വദേശി ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി



കണ്ണൂർ: സംശയത്തെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അസം സ്വദേശിയായ ഭർത്താവ് പൊലീസിൽ കീഴടങ്ങി. അസം സ്വദേശി റഫീജുൽ ഇസ്‌ലാം (29) ആണ് ഭാര്യ സജദ ഖാത്തുവിനെ (23) ദാരുണമായി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 11.30-ഓടെ ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയലിലെ വാടകവീട്ടിലായിരുന്നു സംഭവം. കൊലപാതകത്തിന് തൊട്ടുപിന്നാലെ കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി പ്രതി തന്നെയാണ് വിവരം അറിയിച്ചതും കീഴടങ്ങിയതും. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിറ്റാരിപ്പറമ്പിൽ നിർമ്മാണത്തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു റഫീജുൽ ഇസ്‌ലാം. കഴിഞ്ഞ ഒരാഴ്ചയായി ദമ്പതികൾ തമ്മിൽ കടുത്ത അസ്വാരസ്യങ്ങളും കുടുംബവഴക്കും നിലനിന്നിരുന്നതാതായാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958