03 September, 2022 08:25:19 PM


നാട്ടകത്തെ റസ്റ്റോറന്‍റില്‍ മോഷണം: മുൻ ജീവനക്കാരനായ തൃക്കൊടിത്താനം സ്വദേശി അറസ്റ്റിൽ



കോട്ടയം: റസ്റ്റോറന്‍റിലെ മോഷണവുമായി ബന്ധപ്പെട്ട് മുൻ ജീവനക്കാരൻ അറസ്റ്റിൽ. തൃക്കൊടിത്താനം കോട്ടമുറി ഇരിപ്പിക്കൽ വീട്ടിൽ ഓമനക്കുട്ടൻ മകൻ ശ്രീജു (25) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം  വെളുപ്പിനെ നാട്ടകം ഭാഗത്തുള്ള എസ്എപി ഇന്‍ എന്ന റസ്റ്റോറന്‍റിൽ കയറി മേശയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയും കൂടാതെ റസ്റ്റോറന്‍റിനോട്‌ ചേർന്നുള്ള  മാടക്കടയിൽ കയറി പണവും ബോക്സിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ബീഡിയും സിഗരറ്റും ഉൾപ്പെടെ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. 

ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് ലഭിച്ച സൂചനകളെ തുടര്‍ന്ന് മുൻജീവനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ശ്രീജു ആണെന്ന് മനസ്സിലാക്കിയത്. പോലീസിന്‍റെ പരിശോധനയിൽ മോഷ്ടാവ് കടയിലെ  എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ അറിവുള്ള ആണെന്ന് മനസ്സിലാക്കിയിരുന്നു.  ചെട്ടിക്കുന്നത്തുള്ള വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടുന്നത്. പ്രതി ഈ റസ്റ്റോറന്റിൽ അഞ്ചു മാസം മുമ്പ് ജോലി ചെയ്തിരുന്നു. ചിങ്ങവനം എസ്.എച്ച്. ഓ ജിജു ടി. ആർ, സി.പി.ഓ മാരായ സതീഷ്, സലമോൻ, തോമസ് സ്റ്റാൻലി, ലൂയിസ് പോള്‍ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K