09 September, 2022 06:07:05 PM


പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച യുവാവ് വൈക്കത്ത് അറസ്റ്റില്‍



വൈക്കം: പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മുത്തേടത്ത് കാവ് വെമ്മലാക്കത്തറ വീട്ടിൽ രാമചന്ദ്രൻ മകൻ വിജിത്ത് (37) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവോണ ദിവസം വൈകിട്ട് ആറുമണിയോടെ മുത്തേടത്ത് കാവ് കള്ളുഷാപ്പ് ഭാഗത്തെ റോഡിൽ ഇയാള്‍ ബഹളം വയ്ക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്  പോലീസ് സ്ഥലത്തെത്തി.


അനുനയിപ്പിച്ചതിനു ശേഷം തിരിച്ചു പോകുവാന്‍ വാഹനത്തില്‍ കയറിയ എസ്.ഐ യെ പിന്നില്‍ നിന്നും വന്ന്  ബലമായി തടഞ്ഞു നിര്‍ത്തുകയും ഇത് തടയാന്‍ വന്ന  പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന്  വൈക്കം എസ്.എച്ച്.ഓ കൃഷ്ണൻ പോറ്റി, എസ്.ഐ മാരായ അബ്ദുൾ സമദ്,കുഞ്ഞുമോൻ തോമസ്, സജി കുര്യാക്കോസ്, എ.എസ്.ഐ സുധീർ, സി.പി.ഓ മാരായ അജേന്ദ്രൻ, ശ്യാം എന്നിവർ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K