09 September, 2022 06:20:39 PM


കിടങ്ങൂരിലെ സ്ഥാപനത്തില്‍ മോഷണം; 19കാരനായ ചെങ്ങന്നൂര്‍ സ്വദേശി അറസ്റ്റില്‍



പാലാ: ചെങ്ങന്നൂർ തിരുവാൻ വണ്ടൂർ കള്ളിശ്ശേരി ഭാഗത്ത് വളയം കണ്ടത്തിൽ വീട്ടിൽ ഷാജി മകൻ കിരൺ ഷാജി  (19)യെ ആണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടു കൂടി  കോട്ടപ്പുറം ഭാഗത്തുള്ള ക്യൂൻമേരി ഏജൻസിസ് എന്ന കടയിൽ നിന്നും മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 98000 രൂപ മോഷ്ടിച്ചുകൊണ്ട് ഓട്ടോറിക്ഷയിൽ കയറി കടന്നുകളയുകയായിരുന്നു.

തുടർന്ന് പോലീസിന്റെ ശക്തമായ തിരച്ചിലി നൊടുവിൽ ഇയാളെ ചെങ്ങന്നൂരിൽ നിന്നും പിടികൂടി. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു കെ ആർ, എസ്.ഐ മാരായ കുര്യൻ മാത്യു, ഗോപകുമാർ എം. ജി, സി.പി.ഓ മാരായ സുനിൽകുമാർ,  ജോസ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K