15 September, 2022 12:06:48 AM


മജിസ്‌ട്രേട്ടിനെയും കടിച്ച് തെരുവു നായ; കടിയേറ്റത് പത്തനംതിട്ട ജെഎഫ്സി മജിസ്ട്രേറ്റിന്



പത്തനംതിട്ട: ജില്ലയിലെ വെട്ടിപ്രത്ത് മജിസ്‌ട്രേട്ടിനെ തെരുവുനായ കടിച്ചു. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സി ഒന്നിലെ മജിസ്ട്രേറ്റിനാണ് തെരുവുനായയുടെ കടിയേറ്റത്. വൈകിട്ട് വെട്ടിപ്രത്ത് വീടിന് സമീപം നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. കൂടാതെ, പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപത്തുവെച്ച്‌ ജൂവലറിയിലെ സുരക്ഷാജീവനക്കാരനും തെരുവുനായയുടെ കടിയേറ്റു.

ഏകദേശം എട്ടുമണിയോടെ തന്നെയാണ് പത്തനംതിട്ട നഗരത്തിലെ ഒരു ജൂവലറിയിലെ സുരക്ഷാജീവനക്കാരനായ പ്ലാപ്പള്ളി സ്വദേശിക്കും നായയുടെ കടിയേറ്റത്. തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ മജിസ്‌ട്രേട്ടിനെയും സുരക്ഷാ ജീവനക്കാരനെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കുകയും പ്രതിരോധ കുത്തിവെപ്പ് കൊടുക്കുകയും ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K