15 September, 2022 03:34:07 PM


തൃശൂരില്‍ കള്ളുഷാപ്പിലെ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; ഒരാള്‍ അറസ്റ്റില്‍



തൃശൂർ: കള്ളുഷാപ്പിലെ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ തൈക്കാട്ടുശേരിയിലാണ് സംഭവം. തൈക്കാട്ടുശേരി പൊന്തിക്കൽ ജോബി (41) ആണ് മരിച്ചത്. ജോബിയെ കുത്തിയ വല്ലച്ചിറ സ്വദേശി രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ ജോബിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K