19 September, 2022 07:49:00 PM


ലോട്ടറി വില്പനക്കാരനെ വെട്ടിപ്പരിക്കല്‍പ്പിച്ച വയോധികന്‍ പാറമ്പുഴയില്‍ പിടിയിൽ



കോട്ടയം: ലോട്ടറി വിൽപ്പനക്കാരനെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം പാറമ്പുഴ പമ്പ്ഹൗസിന് സമീപം അജീഷ് ഭവൻ വീട്ടിൽ  ബാലകൃഷ്ണൻ നായർ (73) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ലോട്ടറി കച്ചവടക്കാരനായ അനീഷിനെ വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.

അനീഷിന്‍റെ കടയുടെ മുൻപിൽ നിന്ന് ബാലകൃഷ്ണൻ നായർ ചീത്ത വിളിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് ആക്രമണമെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ മാരായ വിദ്യ, സന്തോഷ് മോൻ, അരവിന്ദ് കുമാർ, മാർട്ടിൻ അലക്സ്, സി.പി.ഓ പ്രവീണോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K