20 September, 2022 09:05:41 PM


മർമ്മതൈലം വിൽക്കാനെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍



കോട്ടയം: പോക്സോ  കേസിൽ പ്രതി അറസ്റ്റിൽ. മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടിൽ മോഹൻദാസ് മകൻ വിഷ്ണു മോഹൻ (28) നെയാണ് ചിങ്ങവനം  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീടുകൾ കയറി മർമ്മ തൈലം വിൽക്കുന്ന ജോലി ചെയ്യുന്ന ആളാണ്. കഴിഞ്ഞദിവസം മർ തൈലം വിൽക്കാനായി ചിങ്ങവനത്ത്  ഉള്ള അതിജീവിതയുടെ വീട്ടിൽ വരികയും, വീട്ടില്‍ തനിച്ചായിരുന്ന  അതിജീവിതയോട് ഇയാൾ മർമ്മ തൈലം പുരട്ടാൻ എന്ന വ്യാജേനേ അപമര്യാദയായി പെരുമാറുകയായിരുന്നു.

അതിജീവിത വീട്ടുകാരെ വിവരം അറിയിക്കുകയും, വീട്ടുകാരുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ചിങ്ങവനം എസ്.എച്ച്. ഓ ജിജു.ടി. ആർ, എസ്.ഐ അനീഷ്,സി.പി.ഓ മാരായ സതീഷ്,സലമോൻ, മണികണ്ഠൻ,പ്രകാശ്‌ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K