09 October, 2022 09:36:38 PM


കഞ്ചാവുവിൽപ്പന: അന്യസംസ്ഥാന തൊഴിലാളി ഈരാറ്റുപേട്ടയിൽ പിടിയിൽ



പാലാ: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ അനന്തപൂർ മാൽഡ സുകുമാർ മോണ്ടൽ മകൻ ഉജ്ജ്വൽ മോണ്ടല്‍ (36) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾക്കെതിരെ ഇന്നലെ നടന്ന രാത്രി പരിശോധനയ്ക്കിടയിൽ ചേന്നാട് കവല ഭാഗത്ത് വച്ച് കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, സിവിൽ പോലീസ് ഓഫീസർമാരായ ജോബി ജോസഫ്, തോമസ് സെബാസ്റ്റ്യൻ, ശരത് കൃഷ്ണദേവ്, അനീഷ് ബാലൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K