16 October, 2022 07:18:30 PM


പാലക്കാട് സ്വദേശി യുവാവ് പോക്‌സോ കേസിൽ കോട്ടയത്ത് അറസ്റ്റില്‍



കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കണ്ണാടി ഭാഗത്ത്  തുമ്പളംപറമ്പ് വീട്ടിൽ സുന്ദരൻ മകൻ ശ്രുജിത്ത് (24) എന്നയാളെയാണ്  ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ  അതിജീവിതയെ  ഒരു വർഷത്തോളമായി  സാമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം  വഴി  നിരന്തരം മെസ്സേജുകൾ അയച്ചും, ഫോണ്‍ കോളുകള്‍ ചെയ്തും, സ്കൂളിൽ പോകുന്ന സമയത്തും മറ്റും പുറകെ നടന്നും നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു.


അതിജീവിതയുടെ അമ്മയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പാലക്കാട് നിന്നും പിടികൂടുകയായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ ജിജു ടി.ആർ, എസ്.ഐ അനീഷ് കുമാർ എം,  സി.പി.ഓ മാരായ സതീഷ് എസ്, സലമോൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K