19 October, 2022 07:51:01 AM


വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്യൂ​ട്ട്കേ​സി​ൽ നഗ്നയായ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം



ഗു​ഡ്ഗാ​വ്: ഹ​രി​യാ​ന​യി​ൽ വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്യൂ​ട്ട്കേ​സി​ൽ ന​ഗ്ന​മാ​ക്കി​യ നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം. ഗു​ഡ്ഗാ​വി​ലെ ഇ​ഫ്കോ ചൗ​ക്കി​ന് അ​ടു​ത്തു​ള്ള റോ​ഡി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ‌​ത്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ സ്യൂ​ട്ട്കേ​സ് ക​ണ്ട ഓ​ട്ടോ റി​ക്ഷ ഡ്രൈ​വ​റാ​ണ് സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്.

പോ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 25 വ​യ​സ് പ്രാ​യ​മു​ള്ള യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ർ ആ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മ​റ്റെ​വി​ടെ​യോ വ​ച്ച് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സ്യൂ​ട്ട്കേ​സി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K