20 October, 2022 06:51:51 PM


കുപ്രസിദ്ധ ഗുണ്ട ഹനുമാൻ കണ്ണനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി



വൈക്കം: കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകശ്രമം കവർച്ച കൊട്ടേഷൻ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ വൈക്കം ടിവി പുരം മൂത്തേടത്തുകാവ് ഭാഗത്ത്  പുന്നമറ്റത്തിൽ വീട്ടിൽ ഷണ്മുഖദാസ് മകൻ ഹനുമാൻ കണ്ണൻ എന്ന് വിളിക്കുന്ന കണ്ണൻ (31) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിലാണ് നടപടി.

ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി വൈക്കം സ്റ്റേഷൻ പരിധിയിൽ അടിപിടി,അതിക്രമിച്ചു കടക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, കൊലപാതക ശ്രമം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ  നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K