18 November, 2022 07:17:58 AM


ശബരിമല സന്നിധാനത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിൽഗ്രിം സർവീസ് ശാഖ പ്രവർത്തനം ആരംഭിച്ചു


ശബരിമല: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശബരിമല സന്നിധാനത്തുള്ള പിൽഗ്രിം സർവീസ് ശാഖയുടെ പ്രവർത്തനം ആരംഭിച്ചു. ശബരിമല മുൻ മേൽശാന്തി കൃഷ്ണ ദാസ് ഭദ്രദീപം തെളിയിച്ചു. കൗണ്ടറിന്റെ പ്രവർത്തന ഉദ്‌ഘാടനം ഡെപ്യൂട്ടി ജനറൽ മാനേജർ മഹേഷ് കുമാർ എം എ നിർവഹിച്ചു. റീജിയണൽ മാനേജർ ഉമേഷ് സി, ലീഡ് ഡിസ്ട്രിക്റ്റ് മാനേജർ സിറിയക് തോമസ്, ബ്രാഞ്ച് മാനേജർ സാദ്ദിഖ് എം, ഓഫീസർസ് അസോസിയേഷൻ റീജിയണൽ സെക്രട്ടറി പ്രശാന്ത് ടി ആർ, സ്റ്റാഫ് യൂണിയൻ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സുരേഷ് കുമാർ ആർ തുടങ്ങിയവർ പങ്കെടുത്തു. ബാങ്കുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നടപ്പന്തലിലുള്ള ശാഖയിൽ ലഭ്യമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K