18 November, 2022 09:04:30 PM


പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ



കോട്ടയം : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയും, നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്ത യുവാവിനെ  പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിൽ ഇലഞ്ഞി വില്ലേജിൽ വേലംപറമ്പിൽ വീട്ടിൽ ജോർജ് മകൻ അജയ് ജോർജിനെയാണ് (21) വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുവ ഭാഗത്ത് പച്ചക്കറി കടയിൽ തൊഴിലാളിയായിരുന്ന പ്രതി പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം നിരന്തരം  ശല്യപ്പെടുത്തുകയായിരുന്നു.

തുടർന്ന് പെൺകുട്ടി വെള്ളൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ SI മാരായ ശരണ്യ എസ് ദേവൻ, വിജയപ്രസാദ് എം എൽ, എ എസ്ഐ മാരായ രാംദാസ് കെ.റ്റി, സിന്ധു കെ. ബി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റ്ർ ചെയ്ത് കോടതിയിൽ ഹാജരാക്കി._


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K