17 December, 2022 05:18:58 AM


വൈദ്യശാസ്ത്രരംഗത്ത് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം - മുഖ്യമന്ത്രി പിണറായി വിജയന്‍

- പി.എം.മുകുന്ദന്‍



തൃശൂര്‍: കോവിഡ് മഹാമാരി കേരളത്തിന് ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞത് ആയുര്‍വേദം കൂടി  ഉപയോഗിച്ചതുകൊണ്ടാണെന്ന് ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. നൂറു വര്‍ഷം പിന്നിട്ട അഷ്ടവൈദ്യന്‍ തൃശ്ശൂര്‍ തൈക്കാട്ട് മൂസ്സ് എസ് എന്‍ എ ഔഷധശാലയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ശതോത്തരം പരിപാടിയുടെ  സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഈ രംഗത്ത് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും അതിനാണ് ഈ സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ആയുര്‍വേദരംഗത്ത് അനഭിലഷണീയമായ പ്രവണതകള്‍ കടന്നു വരാന്‍ അനുവദിക്കരുതെന്നും ഈ രംഗത്ത് മൗലികമായ ഗവേഷണത്തിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ശതാബ്ദിക്കെട്ടിടത്തിന്റെ തറക്കല്ലിടലും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

റവന്യൂ മന്ത്രി കെ. രാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം. എല്‍. എ. പി. ബാലചന്ദ്രന്‍ 'എസ് എന്‍ എ യുടെ നൂറ്റാണ്ട്' എന്ന ചരിത്രരേഖ പ്രശസ്ത ചലച്ചിത്രസംവിധായകന്‍ സത്യന്‍ അന്തിക്കാടിനു നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു.  എ. വി. അനൂപ്, മേഴ്‌സി അജി, ജി. രാജേഷ്, എം. ഉണ്ണിക്കൃഷ്ണന്‍, എം. മധു എന്നിവര്‍ പ്രസംഗിച്ചു. എസ് എന്‍ എ മാനേജിങ്ങ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ പി. ടി. എന്‍. വാസുദേവന്‍ മൂസ്സ് സ്വാഗതവും ജനറല്‍ മാനേജര്‍ രാമന്‍ മുണ്ടനാട് നന്ദിയും പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K