07 February, 2023 07:46:49 PM


വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച സഹോദരങ്ങൾ എരുമേലിയിൽ അറസ്റ്റിൽ



കാഞ്ഞിരപ്പള്ളി: എരുമേലിയിൽ വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഭാഗത്ത് ഇലവുംകുന്നിൽ വീട്ടിൽ സുരേന്ദ്രൻ  (48), ഇയാളുടെ സഹോദരൻ  ശിവൻകുട്ടി (57) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ഉച്ചയോടുകൂടി  ചെറുവള്ളി എസ്റ്റേറ്റ് ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി  വീട്ടമ്മയെയും, ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു.

ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടമ്മയും ഭർത്താവിനെയും ആക്രമിച്ചത്. പരാതിയെ തുടർന്ന്  എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, എസ്.ഐ ശാന്തി കെ. ബാബു, അബ്ദുൾ അസീസ്, സി.പി.ഓ മാരായ  ഷഫീഖ്, ഓമന എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K