16 March, 2023 03:53:27 PM


വ്യാജ ഡോക്‌ടർ ശസ്ത്രക്രിയ നടത്തി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു



ഉത്തർപ്രദേശ്: ഇറ്റയിൽ വ്യാജ ഡോക്‌ടർ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ വ്യാജ ഡോക്‌ടർ തിലക് സിങ്ങിനു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


ബുധനാഴ്ചയായിരുന്നു സംഭവം. അമിത ര‍ക്തസ്രാവത്തെ തുടർന്നാണ് ആൺകുഞ്ഞ് മരിച്ചത്. മരണവിവരം കുട്ടിയുടെ ബന്ധുക്കളെ അറിയിക്കാതെയാണ് ഇ‍യാൾ ഒളിവിൽ പോയത്. ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ചീഫ് മെഡിക്കൽ ഓഫീസർ ഉമേഷ് ചന്ദ്ര അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K