16 April, 2023 09:02:56 AM


തൃശൂരിൽ ആൾക്കൂട്ട മർദനം; യുവാവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു



തൃശൂർ: തൃശൂർ ചേലക്കര കിള്ളിമംഗലത്ത് ആൾക്കൂട്ട മർദനമേറ്റ വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കേസിൽ 4 പേർ അറസ്റ്റിലായി. സംഭവം നടന്ന വീടിന്‍റെ ഉടമയും അടയ്ക്ക വ്യാപാരിയുമായ അബ്ബാസ്, സഹോദരൻ ഇബ്രാഹിം, ബന്ധുവായ അൽത്താഫ്, അയൽവാസി കബീർ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.









Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K