30 April, 2023 06:50:56 PM


മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വ്യാപാരിക്കും സുഹൃത്തിനും മര്‍ദനം: രണ്ടുപേർ കൂടി അറസ്റ്റിൽ



കോട്ടയം: മണിപ്പുഴ ജംഗ്ഷന് സമീപം ജ്യൂസ് കട നടത്തുന്ന വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം കളക്ടറേറ്റ് ഭാഗത്ത് താന്നിക്കൽ വീട്ടിൽ ജോർജ് മകൻ അഖിൽ ജോർജ് (23), മുട്ടമ്പലം കളക്ടറേറ്റ് ഭാഗത്ത് പുളിയാമ്പള്ളി വീട്ടിൽ സൈമൺ തോമസ് മകൻ ജെറിൻ സൈമൺ (30) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.  ഇവരും സുഹൃത്തുക്കളും ചേർന്ന് മണിപ്പുഴ ജംഗ്ഷന് സമീപം ജ്യൂസ് കട നടത്തിയിരുന്ന നിധിൻ, സുഹൃത്തായ പ്രവീൺ എന്നിവരെയാണ് മർദ്ദിച്ചത്. ഇവരുടെ കടയ്ക്ക് സമീപം പ്രതികൾ മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇവർ സംഘം ചേർന്ന് നിധിനെയും ,പ്രവീണിനെയും ചീത്ത വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളായ ഡോൺ ഡെൻസൺ, ജെറിൻ ജോസഫ് എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ഇവരെ പിടികൂടുകയുമായിരുന്നു.ചിങ്ങവനം സ്റ്റേഷൻ എസ്. എച്ച്. ഓ ജിജു ടി.ആർ, എസ്.ഐ അലക്സ്, സി.പി.ഓ മാരായ പ്രകാശ് കെ.വി, സതീഷ് എസ്, സലമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ്‌ ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K