24 May, 2023 04:23:34 PM


ചികിത്സിച്ചിട്ടും വിട്ടുമാറാത്ത പനി; പ്രേതബാധ ഒഴിപ്പിക്കാന്‍ 14 കാരനെ അടിച്ചുകൊന്നു



മഹാരാഷ്ട്ര: സാംഗ്ലി ജില്ലയിൽ മന്ത്രവാദത്തിന്‍റെ പേരിൽ 14 കാരനെ അടിച്ചുകൊന്നു. ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ ആര്യന്‍ ദീപക്കിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മെയ് 20ന് മരിക്കുകയായിരുന്നു.

ദിവസങ്ങളോളം ചികിത്സിച്ചിട്ടും വിട്ടുമാറാത്ത പനിയെ തുടർന്നാണ് വീട്ടുകാർ കർണാടകയിലെ ഷിർഗൂരിലുള്ള അപ്പാസാഹെബ് കാംബ്ലെ എന്ന മന്ത്രവാദിനിയുടെ അടുത്തേക്ക് 14 കാരനെ കൊണ്ടുപോയത്. എന്നാൽ ആൺകുട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്നും അതിനാലാണ് അസുഖം വിട്ടുമാറാത്തതെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ബാധ ഒഴിപ്പിക്കാന്‍ എന്ന പേരിൽ ആര്യനെ മർദിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K