26 May, 2023 06:46:19 PM


പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ



കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ്‌ അറസ്റ്റ് ചെയ്തു. വേളൂർ കാരാപ്പുഴ പടിഞ്ഞാറേതറ വീട്ടിൽ നിതിൻ സുരേഷ്(20) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടി സ്കൂളിലേക്ക് പോകുന്ന വഴി പുറകെ നടന്ന് ശല്യപ്പെടുത്തുകയും, ഫോണിൽ നിരന്തരം മെസ്സേജ് അയച്ചും, വിളിച്ചും ശല്യപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്. ഓ ജിജു ടി ആർ-ന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K