11 June, 2023 07:18:43 PM


ട്രാൻസ്ഫോമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ചു ചത്തു



പത്തനംതിട്ട: ട്രാൻസ്ഫോമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ചു ചത്തു. പത്തനംതിട്ട നാരാങ്ങാനം ആലുങ്കലിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലാണ് പെരുമ്പാമ്പ് ട്രാൻസ്ഫോമറിൽ കയറിയതെന്നാണ് സംശയിക്കുന്നത്. ഇന്ന് രാവിലെയോടെയാണ് പെരുമ്പാമ്പിനെ ട്രാൻസ്ഫോമറിനിടയിൽ ചത്ത നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് ട്രാൻസ്ഫോമറിൽ പെരുമ്പാമ്പിനെ ചത്ത നിലയിൽ കണ്ടത്.

നാട്ടുകരും കെ എസ് ഇ ബി അധികൃതരും വിവരം അറിയിച്ചതോടെ വനപാലകർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ ട്രാൻസ്ഫോമറിൽനിന്ന് നീക്കുകയായിരുന്നു. റാന്നിയിൽ നിന്നുള്ള വനപാലകരത്തിയാണ് പെരുമ്പാമ്പിനെ ട്രാൻസ്ഫോമറിൽ നിന്നും എടുത്ത് മാറ്റിയത്. മേൽനടപടികൾ സ്വീകരിച്ച ശേഷം ചത്ത പെരുമ്പാമ്പിനെ റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. .

പ്രദേശത്ത് മുമ്പും പെരുമ്പാമ്പിനെ കണ്ടിട്ടുള്ളതായി നാരാങ്ങാനം ആലുങ്കൽ നിവാസികൾ പറഞ്ഞു. സമീപത്തെ വനത്തിൽനിന്നാണ് പെരുമ്പാണ് ഇവിടേക്ക് എത്തുന്നത്. മഴക്കാലത്താണ് പാമ്പുകളെ കൂടുതലായി ജനവാസ മേഖലകളിൽ കണ്ടുവരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K