12 June, 2023 08:24:30 AM


അ​യ​ൽ​ക്കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്കം: 11 വ​യ​സു​കാ​രി വെ​ടി​യേ​റ്റ് മ​രി​ച്ചു; 71കാരനും ഭാര്യയും അറസ്റ്റിൽ



പാ​രീ​സ്: അ​യ​ൽ​ക്കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ ഫ്രാ​ൻ​സി​ൽ 11 വ​യ​സു​കാ​രി വെ​ടി​യേ​റ്റ് മ​രി​ച്ചു. ബ്രി​ട്ടീ​ഷ് കു​ടും​ബ​ത്തി​ലെ പെ​ൺ​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഫ്ര​ഞ്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ബ്രി​ട്ടാ​നി​യി​ലെ ക്വി​മ്പ​റി​ന​ടു​ത്തു​ള്ള സെ​ന്‍റ് ഹെ​ർ​ബോ​ട്ടി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം പു​ന്തോ​ട്ട​ത്തി​ൽ നി​ൽ​ക്ക​വേ​യാ​ണ് അ​യ​ൽ​ക്കാ​ര​ൻ വെ​ടി​വ​യ്ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ എ​ട്ടു​വ​യ​സു​ള്ള സ​ഹോ​ദ​രി അ​ലാം മു​ഴ​ക്കി​യ​തോ​ടെ​യാ​ണ് വി​വ​രം അ​റി​ഞ്ഞ​തെ​ന്ന് പ്ര​ദേ​ശ​വാ​സി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 71 വ​യ​സു​കാ​ര​നാ​യ ഡ​ച്ച് പൗ​ര​നാ​ണ് വെ​ടി​വ​ച്ച​ത്. ഇ​യാ​ളെ​യും ഭാ​ര്യ​യേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യാ​ണ് വി​വ​രം. വെ​ടി​യേ​റ്റു പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പി​താ​വി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് പ്രാ​ദേ​ശി​ക പ്രോ​സി​ക്യൂ​ട്ട​ർ കാ​രി​ൻ ഹാ​ലി പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​യ​ൽ​ക്കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ര​ണ്ട് വ​സ്തു​വ​ക​ക​ളോ​ട് ചേ​ർ​ന്നു​ള്ള ഒ​രു സ്ഥ​ല​ത്തെ​ച്ചൊ​ല്ലി വ​ർ​ഷ​ങ്ങ​ളാ​യി അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്ന​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K