13 June, 2023 03:03:56 PM


കെഎസ് യു എസ്എഫ്ഐ സംഘര്‍ഷം: കെഎസ്‌യു നേതാവ് അറസ്റ്റില്‍



പത്തനംതിട്ട: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം. സംഭവത്തില്‍  കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്‍റ് അൻസർ മുഹമ്മദ് മാരക ആയുധങ്ങളുമായി ക്യാമ്പസിൽ എത്തിയെന്നും കെഎസ്‌യു പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചതായും എസ്എഫ്ഐ ആരോപിച്ചു.

കോളേജ് ക്യാമ്പസിന്‍റെ സമാധാന അന്തരീക്ഷം തകർക്കാൻ കെഎസ്‌യു ബോധപൂർവം ശ്രമിക്കുന്നതായും എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആരോപിച്ചു. കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്‍റ് അൻസർ മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K