16 June, 2023 01:22:32 PM


അ​ടി​മാ​ലിയില്‍ മ​ധ്യ​വ​യ​സ്‌​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തിയ യുവാവ് അറസ്റ്റില്‍



അ​ടി​മാ​ലി: കൊ​ര​ങ്ങാ​ട്ടി​യി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നെ വീ​ട്ടി​ല്‍ ക​യ​റി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. കൊ​ര​ങ്ങാ​ട്ടി ക​ട്ടി​ലാ​നി​യ്ക്ക​ല്‍ സാ​ജ​ന്‍ (49) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ത​ല​മാ​ലി സ്വ​ദേ​ശി സി​റി​യ​ക്കി​നെ(37) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​ത്രി 10.30നാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ വാ​തി​ല്‍ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന സി​റി​യ​ക്ക് സാ​ജ​നെ പ​ല​ത​വ​ണ ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ ഇ​യാ​ള്‍ മ​രി​ച്ചു.

കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കാ​പ്പക്കേ​സ് ചു​മ​ത്ത​പ്പെ​ട്ട് ജ​യി​ലി​ലാ​യി​രു​ന്ന സി​റി​യ​ക് മൂ​ന്ന് മാ​സം മു​മ്പാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​യാ​ള്‍​ക്കൊ​പ്പം യു​വ​തി​യും കു​ട്ടി​യും താ​മ​സി​ച്ചി​രു​ന്നു. ഇ​യാ​ള്‍ ജ​യി​ലി​ലാ​യി​രു​ന്ന​പ്പോ​ള്‍ സാ​ജ​ന്‍ ഇ​വ​രെ ഉ​പ​ദ്ര​വി​ച്ചി​രു​ന്നെ​ന്നും ഇ​തിന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നു​മാ​ണ് നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K