18 June, 2023 09:30:43 AM


സാ​മ്പ​ത്തി​ക തർക്കം: ഡ​ല്‍​ഹി ആ​ര്‍​കെ പു​ര​ത്ത് ര​ണ്ട് സ്ത്രീ​ക​ള്‍ വെടിയേറ്റ് മ​രി​ച്ചു



ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ആ​ര്‍​കെ പു​ര​ത്തു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ ര​ണ്ട് സ്ത്രീ​ക​ള്‍ മ​രി​ച്ചു. പി​ങ്കി(30), ജ്യോ​തി(29) എ​ന്നീ സ്ത്രീ​ക​ളാ​ണ് മ​രി​ച്ച​ത്. അ​ക്ര​മി​ക​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ആ​ര്‍​കെ പു​രം അം​ബേ​ദ്ക​ര്‍ ബ​സ്തി​യി​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.

കൊ​ല്ല​പ്പെ​ട്ട സ്ത്രീ​ക​ളു​ടെ സ​ഹോ​ദ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. സ​ഹോ​ദ​ര​നെ തേ​ടി​യെ​ത്തി​യ സം​ഘം ഇ​വ​ര്‍​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് പേ​രെ​യും ഉ​ട​നെ എ​സ്‌​ജെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K