18 June, 2023 05:59:44 PM


ഭാര്യാമാതാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് ഈരാറ്റുപേട്ടയില്‍ അറസ്റ്റിൽ



പാലാ: മധ്യവയസ്കയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി വേലത്തുശേരി മാവടി ഭാഗത്ത് കല്ലുങ്കൽ വീട്ടിൽ സനോജ് (42) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി ഏഴു മണിയോടുകൂടി വീട്ടില്‍ വച്ച്  കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് ഇയാൾ കത്തിയെടുത്ത് ഇയാളുടെ ഭാര്യയുടെ അമ്മയായ മധ്യവയസ്കയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ,എസ്.ഐ ഷാബുമോൻ ജോസഫ്, ജയപ്രകാശ് പി.ഡി, സി.പി. ഓ മാരായ ജിനു കെ. ആർ, അനീഷ് ബാലൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K