20 June, 2023 12:29:58 PM


പത്തനംതിട്ടയിൽ നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍



പത്തനംതിട്ട: നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. തിരുവല്ല വെണ്‍പാല സ്വദേശി വര്‍ഗീസ് (67) അറസ്റ്റിലായത്. കുട്ടിയെ ലൈംഗികാതിക്രമം നടത്തിയെന്ന അമ്മയുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.

പെൺകുട്ടിയും സഹപാഠികളും സ്‌കൂളിലേക്ക് പോകുകയും വീട്ടിലേക്ക് തിരികെ വരികയും ഈ ഓട്ടോയിലായിരുന്നു. ഇതിനിടെയിൽ സ്‌കൂളില്‍ നിന്ന് തിരികെ വരുമ്പോള്‍ എല്ലാ കുട്ടികളെയും ഇറക്കിവിട്ടതിനു ശേഷം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നവഴിയില്‍ വിജനമായ പ്രദേശത്ത് വച്ച് നാലാംക്ലാസുകാരിയോട് വര്‍ഗീസ് അപമര്യാദയായി പെരുമാറി എന്നതാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം വര്‍ഗീസ് കുട്ടിയോട് അപമര്യാദയായി പെരുമാറുന്നത് നാട്ടുകാരില്‍ ഒരാള്‍ കണ്ടു. ഇക്കാര്യം കുട്ടിയുടെ അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം അമ്മ തിരുവല്ല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K