21 June, 2023 09:36:42 AM


ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊന്ന് കിണ​റ്റി​ലി​ട്ട​ ശേ​ഷം ഗൃ​ഹ​നാ​ഥ​ന്‍ ജീ​വ​നൊ​ടു​ക്കി



മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി കി​ണ​റ്റി​ലി​ട്ട​തി​ന് ശേ​ഷം ഗൃ​ഹ​ന​ഥ​ന്‍ ജീ​വ​നൊ​ടു​ക്കി. വെ​റ്റി​ന​റി ഡോ​ക്ട​റാ​യ അ​തു​ല്‍ ദി​വാ​ക​ര്‍(42) ആ​ണ് ഭാ​ര്യ പ​ല്ല​വി ദി​വാ​ക​ര്‍(39), മ​ക്ക​ളാ​യ അ​ദ്വൈ​ത്(​ഒ​ന്‍​പ​ത്), വേ​ദാ​ന്തി(​ആ​റ്) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്.

പു​ന​യി​ലെ ദൗ​ണ്ട് ത​ഹ​സി​ല്‍ എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഭാ​ര്യ​യു​ടെ ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന അ​തു​ലി​ന്‍റെ ആ​ത്മ​ഹ​ത്യ​കു​റി​പ്പ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K