21 June, 2023 10:10:47 AM


തിരുവല്ല മത്സ്യ മാർക്കറ്റിൽ മിന്നൽ പരിശോധന; 115 കിലോ ചീഞ്ഞ മത്സ്യം പിടികൂടി



പത്തനംതിട്ട: തിരുവല്ല മത്സ്യ മാർക്കറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ 115 കിലോ അഴുകിയ മത്സ്യം പിടികൂടി. ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിമുതല്‍ ആറുമണിവരെയായിരുന്നു പരിശോധന.

മത്സ്യം വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് പരിശോധന നടത്തിയത്. അതിനാല്‍ മുഴുവന്‍ മത്സ്യവും പരിശോധിക്കാന്‍ സാധിച്ചതായി അധികൃതർ പറഞ്ഞു. മീനില്‍ രാസവസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ മത്സ്യങ്ങള്‍ ചീഞ്ഞ നിലയിലായിരുന്നു. പരിശോധന സംഘത്തിന്‍റെ ഒപ്പം ഉണ്ടായിരുന്ന മൊബൈല്‍ യൂണിറ്റില്‍ ഉടന്‍ തന്നെ പരിശോധന നടത്തുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K