30 June, 2023 03:35:07 PM


കാറിന് സൈഡ് നല്‍കിയില്ല: സ്‌കൂള്‍ വാന്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ കുട്ടികളുടെ മുന്നിലിട്ട് മര്‍ദിച്ചു



തൃശൂര്‍: തൃശൂരില്‍ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം. ചിറ്റഞ്ഞൂരില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന വാന്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. ചിറ്റഞ്ഞൂര്‍ സ്വദേശി കണ്ണഞ്ചേരി വീട്ടില്‍ അഖിലി(28)ന് നേരെയായിരുന്നു ആക്രമണം.

സ്‌കൂള്‍ വാന്‍ സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ച് വാഗണ്‍ ആര്‍ കാറിലെത്തിയ ചിറ്റഞ്ഞൂര്‍ സ്വദേശി പ്രദീപാണ് ആക്രമിച്ചതെന്ന് അഖില്‍ പറഞ്ഞു. കൈക്കും തോളെല്ലിനും പരുക്കേറ്റ അഖിലിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളത്തെ ആംബുലന്‍സ് ഡ്രൈവര്‍ കൂടിയാണ് അഖില്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K