05 July, 2023 12:16:16 PM


കനത്തമഴ; തിരുവല്ലയിൽ സി എസ് ഐ പള്ളി തകർന്നുവീണു



തിരുവല്ല: പത്തനംതിട്ടയില്‍ കനത്ത മഴയെ തുടർന്ന് തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കിൽ സി എസ് ഐ പള്ളി തകർന്നുവീണു. ഇന്ന് രാവിലെ ആറരയോടെയാണ് പള്ളി തകർന്ന വീണത്. ഏകദേശം 135 വർഷത്തോളം പഴക്കമുള്ള പള്ളിയാണിത്. പള്ളിയുടെ ചുറ്റുപാടും വെള്ളം നിറഞ്ഞു നിൽക്കുകയാണ്. പമ്പ മണിമല നദികളിൽ നിന്നുള്ള വെള്ളമാണ് ഇവിടെ എത്തുന്നത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K