06 July, 2023 11:15:40 AM


പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു; പത്ര ഏജന്‍റിന് പരിക്ക്



പത്തനംതിട്ട: നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് പത്ര ഏജന്‍റിന് പരിക്ക്. റാന്നിയില്‍ ഇന്ന് പുലര്‍ച്ചെ 5.45-ഓടെയാണ് അപകടമുണ്ടായത്. സജു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പത്തനംതിട്ടയില്‍നിന്ന് പത്രം ശേഖരിച്ച് റാന്നി വഴി മല്ലപ്പള്ളിയിലേക്ക് പോകുന്ന വഴിയാണ് അപകടം. വളവിനടുത്ത് വച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സംരക്ഷണവേലി തകര്‍ത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു. സജുവിന് സാരമായ പരുക്കുകളില്ലെന്നാണ് പ്രാഥമിക വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K