08 July, 2023 10:30:32 AM


കാഴ്ച വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു; യൂട്യൂബർ അറസ്റ്റിൽ



വൈപ്പിൻ: കാഴ്ച്ച പരിമിതിയുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. കോട്ടയം കൂട്ടിക്കൽ ഏന്തയാർ കരയിൽ കല്ലുപുരയ്ക്കൽ ജീമോനെയാണ് (42) മുനമ്പം പൊലീസ് അറസ്റ്റുചെയ്തത്. 

പെൺകുട്ടി പാട്ടു പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയുമായി ഇയാൽ ബന്ധം സ്ഥാപിക്കുകയായിരുന്നു. വീഡിയോ ചിത്രീകരണത്തിനെന്നു പറഞ്ഞ് ചെറായിയിൽ എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

പെൺകുട്ടിയുടെ അമ്മയും സഹോദരനും ഒപ്പമുണ്ടായിരുന്നെങ്കിലും ഇവർ അടുത്തില്ലായിരുന്ന സമയം നോക്കി ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K