09 July, 2023 04:36:56 PM


ചോ​ക്ലേ​റ്റ് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഒ​ന്‍​പ​തു​കാ​രി​യെ പീ​ഡി​പ്പി​ച്ച നാല് ആൺകുട്ടികൾ പിടിയിൽ

 

ബം​ഗു​ളൂ​രു: ചോ​ക്ലേ​റ്റ് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​ന്‍​പ​തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു. ബം​ഗളൂ​രു​വി​ലെ കാലാബുരാഗിയി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ 12, 14 വ​യ​സു​ള്ള നാ​ലു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രെ ജു​വ​നൈ​ല്‍ ഹോ​മി​ലേ​ക്ക് മാ​റ്റി. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട അ​ഞ്ചാ​മ​നാ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ളി​ൽ​നി​ന്ന് എ​ത്തി​യ കു​ട്ടി വീ​ടി​നു പു​റ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് പ്ര​തി​ക​ൾ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് അ​വ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി അ​മ്മ​യോ​ട് വി​വ​രം പ​റ​ഞ്ഞ​ത്.

സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​മ്മ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നാ​ലു പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 366എ, 376(​ജി), 506 എ​ന്നീ​വ​കു​പ്പു​ക​ൾ ചു​മ​ത്തി പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ക്സോ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K